തൃശൂർ: സംസ്ഥാനതല ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2024 വർണപകിട്ടിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സണായി മന്ത്രി ഡോ. ആർ. ബിന്ദു, കോ - ചെയർമാന്മാരായി മന്ത്രി കെ. രാജൻ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന ലത ചന്ദ്രൻ അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ, കെ.ടി. അഷറഫ്, ഇ.ഡി. ചന്ദ്രബാബു, കെ.ആർ. പ്രദീപൻ, ശ്യാമ എസ്. പ്രഭ, നേഹ ചെമ്പകശ്ശേരി, എം. ജയലക്ഷ്മി, വിജയരാജ മല്ലിക, രാഗ രഞ്ജിനി സംസാരിച്ചു.