 
തൃശൂർ: ജീവിതത്തിലെ വൈതരണികളെ തട്ടിമാറ്റി മുന്നേറാനുള്ള കഴിവ് സ്ത്രീകൾ ആർജിക്കണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ മേഖലാ ക്യാമ്പിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഏകോപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാമണി, സുഹറ ബേക്കർ, ഷെമീം അഷറഫ്, എം.കെ. അരാഫത്ത്, സെലീന നാസർ, ജോയ്‌നി ജേക്കബ്, ടോണി ജോസഫ്, ഷീജ, അനിത സുരേഷ് എന്നിവർ സംസാരിച്ചു. എ.ആർ. അർച്ചന ചർച്ച നയിച്ചു.