മതിലകം : മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമെന്ന് ബെന്നി ബെഹനാൻ എം.പി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ബി.ജെ.പി ഭയക്കുന്നത് കൊണ്ടാണ് യാത്രയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി. മേനോൻ അദ്ധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം.കെ. അബ്ദുൾസലാം, സി.എസ്. രവീന്ദ്രൻ, പി.എം.എ. ജബ്ബാർ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്, അഡ്വ. പി.എച്ച്. മഹേഷ്, ടി.എം. നാസർ, പി.ബി. മൊയ്തു, സജയ് വയനപ്പിള്ളി, മണി കാവുങ്കൽ, കെ.എ. അഫ്‌സൽ, ശോഭന രവി, ഷീലാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.