കൊടുങ്ങല്ലൂർ: ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി സ്ഥാപകനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഇന്നലെ രാവിലെ മസ്ജിദിലെത്തിയെ അദ്ദേഹത്തെ ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. സലിം നദ്‌വി, മഹല്ല് സെക്രട്ടറി അബ്ദുൽ ഖയ്യൂം, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഷീദ്, ട്രഷറർ അബ്ദൽ കരീം, കമ്മിറ്റി അംഗങ്ങളായ ഹൈദ്രോസ്, സിദ്ദിഖ്, ഹുസൈൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ റഷീദ് എന്നിവർ ഗുലാം നബി ആസാദിനെ സ്വീകരിച്ചു.