erenezath-temple
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രത്തിൽ നടന്ന ശീവേലിപ്പുര സമർപ്പണം.

തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും ശീവേലിപ്പുര സമർപ്പണവും പൊങ്കാലയും നടന്നു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം പൊങ്കാല സമർപ്പണം നടത്തി. തുടർന്ന് ശബരിമല മുൻ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി സി.ബി. പ്രകാശൻ തന്ത്രി എന്നിവർ ചേർന്ന് ശീവേലിപ്പുര സമർപ്പണം നടത്തി. സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ ഇ.വി.എസ്. സ്മിത്ത്, എ.ആർ. റോഷ്, ഇ.വി.കെ. ശശികുമാർ, ഇ.പി.കെ ബാലകൃഷ്ണൻ, ഇ.ജി. അശോകൻ, ഇ.എസ്. ഷൈജു, പ്രിൻസ് മദൻ, ഇ.വി. ഷെറി എന്നിവർ സംബന്ധിച്ചു. ശീവേലിപ്പുര ശിൽപ്പി സുരേഷ് നാഗർക്കോവിൽ, സ്ഥപതി ഉണ്ണിക്കൃഷ്ണൻ ആചാരി എന്നിവരെ ആദരിച്ചു.