 
പുതുക്കാട് : മാതൃക കാർഷിക പദ്ധതിയായ പൊലിമ പുതുക്കാട് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കം. മികവോടെ പൂർത്തീകരിച്ച മൂന്നാം ഘട്ടത്തിലെ വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തി. ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.
മണ്ഡലാടിസ്ഥാനത്തിൽ വല്ലച്ചിറ പഞ്ചായത്തിലെ സൗന്ദര്യ സി.ഡി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അളകപ്പ നഗർ പഞ്ചായത്തിലെ ജീവ, വരന്തരപ്പിള്ളി പഞ്ചായത്തിലെ സ്‌നേഹ,വനിത സിഡിഎസുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പഞ്ചായത്ത് തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദ്യ മൂന്നു സ്ഥാനക്കാരും പുരസ്‌കാരത്തിന് അർഹരായി.
പുതുക്കാട് ഗവ. വി.എച്ച്.എസ്.എസിലെ പി.എസ്.സൗരവ് ,പി.എസ് സത്യസ്വരൂപ് ,മണ്ണംപേട്ട മാതാ ഹയർ സെക്കൻഡറി സ്‌കൂളിലെ അഖിലാലക്ഷ്മി, എഫേൺ ഷിന്റോ തുടങ്ങിയവരെ മികച്ച കുട്ടി കർഷകരായി ചടങ്ങിൽ ആദരിച്ചു. പുതുക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സി. ജെ.കൃഷ്ണകുമാർ, അശ്വിൻ കുമാർ തുടങ്ങിയവരെ മികച്ച വിദ്യാർഥി കർഷകരായും തെരഞ്ഞെടുത്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ബൈജു, ഇ .കെ.അനൂപ്, അജിതാ സുധാകരൻ, അശ്വതി വിബി, എൻ. മനോജ്, സരിത രാജേഷ്, ഷീല മനോഹരൻ, എൻ. ഐ. റോഷിനി, ഷിജു കുമാർ, പി.ആർ. ലൗലി, വിവിധ വകുപ്പുദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പൊലിമ പുതുക്കാട് പദ്ധതി
40,000 വനിതകളെ കാർഷിക വൃത്തിയിലേക്ക് ഇറക്കി വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുകയും അതുവഴി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുകയുമാണ് പൊലിമ പുതുക്കാട് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കാലാവസ്ഥ വ്യതിയാനം മൂന്നാം ഘട്ടത്തിലെ കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറം മികച്ച വിളവാണ് ലഭിച്ചു.