azhikode

തൃശൂർ: സമൂഹത്തിൽ മാറ്റമുണ്ടാകണമെങ്കിൽ അധികാരം കൈയിലുണ്ടാകണമെന്ന സാമാന്യ ജനതയുടെ പൊതുബോധത്തെ
മാറ്റിമറിച്ച എഴുത്തുകാരനായിരുന്നു സുകുമാർ അഴീക്കോടെന്ന് കവി പി.എൻ.ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. അയനം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ കോ ഓപ്പറേറ്റീവ് കോളേജിലെ അക്ഷരം സാഹിത്യവേദിയുമായി സഹകരിച്ച് നടത്തിയ ഡോ.സുകുമാർ അഴീക്കോട് അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൗതികാധികാരത്തിന് മുകളിൽ ധാർമ്മികാധികാരം പ്രയോഗിച്ച അദ്ദേഹം ജനാധിപത്യം ജീവനുള്ളതാകണമെങ്കിൽ അതിനകത്ത് വിമർശനം എന്നുള്ളത് പരമപ്രധാനമാണെന്ന് അധികാരികളെ നിരന്തരം ഓർമിപ്പിച്ചുവെന്നും ഗോപീകൃഷ്ണൻ പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ കുട്ടനെല്ലൂർ, ഡോ.സോയ ജോസഫ്, ടി.എസ്.സജീവൻ, എസ്.അരുണ, എം.ആർ.മൗനീഷ്, ടി.എം.അനിൽകുമാർ എന്നിവർ സംസാരിച്ചു.