fetto

തൃശൂർ: ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സൂചനാ പണിമുടക്കിന്റെ ഭാഗമായി ഫെറ്റോ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് അജിത കമൽ ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ. ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജി. സതീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.ബി.ഭുവനേശ്വരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. രാജീവ്, എം.കെ. നരേന്ദ്രൻ, സ്മിത രവികുമാർ, വി. വിശ്വകുമാർ, വി.എൻ. അജി തുടങ്ങിയവർ സംസാരിച്ചു.