ലഹരിക്കെതിരെ ഒരു ചുമർ ചിത്രരചനാ മത്സര വിജയികളായ വെങ്ങിണിശ്ശേരി ഗുരുകുലം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് എക്‌സൈസ് റേഞ്ച് ഓഫീസർ എ.പി. പ്രവീൺ സമ്മാനങ്ങൾ നൽകുന്നു.
ചേർപ്പ്: കേരള എക്‌സൈസ് വകുപ്പ് ചേർപ്പ് റേഞ്ച് തലത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ 'ലഹരിക്കെതിരെ ഒരു ചുമർ ' ചുമർ ചിത്രരചനാ മത്സരത്തിൽ ഗുരുകുലം സ്‌കൂളിലെ വിദ്യാർത്ഥികൾ വിജയികളായി. വിജയികൾക്ക് റേഞ്ച് ഓഫീസർ എ.പി. പ്രവീൺ കുമാർ ട്രോഫികൾ നൽകി. ഗുരുകുലം സ്‌കൂൾ മാനേജർ പി.വി. ഷാജി, ചിത്രകലാ അദ്ധ്യാപകൻ അമൽ എന്നിവർ പങ്കെടുത്തു.