vazhapully-temple

കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി കഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.

എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, ഉഷഃപൂജ, നവകം, ശീവേലി, പ്രസാദ ഊട്ട് എന്നിവ നടന്നു. വൈകിട്ട് നടന്ന പകൽപ്പൂരത്തിൽ ഏഴ് ആനകൾ അണിനിരന്നു. നന്തിലത്ത് ഗോപാലക്യഷ്ണൻ തിടമ്പേറ്റി. പാണ്ടിമേളം അകമ്പടിയായി. വൈകിട്ട് ദീപാരാധനയ്ക്കുശേഷം വർണമഴ, നാടകം രാത്രി പള്ളിവേട്ട, വിളക്കിനെഴുന്നള്ളത്ത് എന്നിവയുണ്ടായി. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.ആർ. രാധാക്യഷ്ണൻ, വി.കെ. ഹരിദാസ്, വി.കെ. ശശിധരൻ എന്നിവർ നേത്യത്വം നൽകി.