ചാലക്കുടി: കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം തിരികെ ഈ അക്ഷരമുറ്റത്തേക്ക് 28 ന് നടക്കും. വൈകിട്ട് 4ന് വാഴച്ചാൽ സി.എഫ്.ഒ ആർ. ലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആന്റണി സി. പള്ളിയിൽ അദ്ധ്യക്ഷത വഹിക്കും. ഫാ.ലിജു പോൾ പറമ്പേത്ത് മുഖ്യ പ്രഭാഷണം നടത്തും. പൂർവ വിദ്യാർത്ഥികളായ ചലച്ചിത്ര സംവിധായകൻ ഷൈസൺ പി. ഔസേപ്പ്, ജില്ല ജഡ്ജി ടോമി കല്ലേലി തുടങ്ങിയവരെ ആദരിക്കും. ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികളെ അനുമോദിക്കും. തുടർന്ന് കൊച്ചിൻ സ്റ്റാർ മീഡിയയുടെ മെഗാ ഗാനമേള നടക്കും. വാർത്താ സമ്മേളനത്തിൽ ഒ.എസ്.എ.പ്രസിഡന്റ് ആന്റണി സി. പള്ളിയിൽ, ഹെഡ്മാസ്റ്റർ എം.ടി. ജയ്‌സൻ, മേരി ലോനപ്പൻ, ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ, വി.കെ. ചാക്കപ്പൻ എന്നിവർ പങ്കെടുത്തു.