bindu
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു പ്രദീപ്

കാറളം: കാറളം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.ഐ അംഗം ബിന്ദു പ്രദീപ് സ്ഥാനമേറ്റു. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ സീമ പ്രേംരാജ് രാജിവച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ 11 മണിക്ക് ചേർന്ന ഭരണസമിതി യോഗത്തിൽ വച്ചാണ് ബിന്ദു പ്രദീപ് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടത്. സീമ പ്രേംരാജ് ബിന്ദുവിന്റെ പേര് നിർദ്ദേശിക്കുകയും ടി.എസ്. ശശികുമാർ പിന്താങ്ങുകയും ചെയ്തു. മറ്റു പേരുകൾ ഇല്ലാത്ത സാഹചര്യത്തിൽ റിട്ടേണിംഗ് ഓഫീസർ സഹകരണ അസിസ്റ്റന്റ് രജിസ്റ്റാർ ബ്ലീസൻ ബിന്ദു പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.