1

തൃശൂർ: ശ്രീരാമചന്ദ്രൻ, സീതാദേവി, ലക്ഷ്മണകുമാരൻ എന്നീ ഹിന്ദു ദേവീദേവൻമാരെ നിന്ദിക്കുകയും , അവഹേളിക്കുകയും ചെയ്ത പി. ബാലചന്ദ്രൻ എം.എൽ.എ സ്ഥാനം രാജിവച്ച് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ. എം.എൽ.എക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാജിവച്ച് മാപ്പു പറയുന്നതുവരെ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളേയും തുല്യമായി കാണേണ്ട എം.എൽ.എ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന രീതിയിലാണ് പോസ്റ്റ് ഇട്ടതെങ്കിൽ മറ്റു മത ദൈവങ്ങളെ അവഹേളിക്കാൻ ധൈര്യമുണ്ടോയെന്നും സുധാകരൻ പറഞ്ഞു.