vazhakulam
വാഴക്കുളം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ്.

തൃപ്രയാർ: വാഴക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടപ്പുരയിൽ ക്ഷേത്രം മേൽശാന്തി ടി.കെ. സുതൻ ശാന്തി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പ്രസാദ് വാഴക്കുളത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.വി. ദശരഥൻ മാസ്റ്റർ, രാജൻ പെരിങ്ങോട്ടുകര, പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, കെ.കെ. ശ്രീരാമൻ, എ.എൻ. സിദ്ധപ്രസാദ്, അഭിമന്യു മയൂർ, ഷാജി പുളിക്കൽ, ശശി മാറാട്ട്, ഗൗരി ടീച്ചർ എന്നിവർ നേതൃത്വം നൽകി.