 
തൃശൂർ: ജില്ലയിൽ 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ഇന്ന് രാവിലെ 8.30ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ തുടക്കമാകും. 9.02ന് മന്ത്രി കെ. രാധാകൃഷ്ണൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. 8.30ന് പരേഡ് അണിനിരക്കും. 8.35ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. 9.07ന് മന്ത്രി പരേഡ് പരിശോധിക്കും. 9.12ന് മാർച്ച് പാസ്റ്റിന് ശേഷം റിപ്പബ്ലിക്ദിന സന്ദേശം നൽകും. കളക്ടർ വി.ആർ. കൃഷ്ണതേജ, ജനപ്രതിനിധികൾ, തൃശൂർ സിറ്റി, റൂറൽ പൊലീസ് മേധാവിമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് റസ്‌ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് ഉൾപ്പെടെയുള്ള യൂണിറ്റുകളും, സെന്റ് ജോസഫ് സി.ജി.എച്ച്.എസ്, സെന്റ് ആൻസ് സി.ജി.എച്ച്.എസിലെ വിദ്യാർത്ഥികളുടെ ബാൻഡ് ട്രൂപ്പുകളും അണിനിരക്കും. മികച്ച പ്ലാറ്റൂണുകൾക്ക് സമ്മാനം നൽകും.