1

തൃശൂർ: സ്പർശ് ലെപ്രസി ബോധവത്കരണ പ്രചാരണം 30ന് രാവിലെ 10.30 മുതൽ കുട്ടനെല്ലൂർ ഗവ. കോളേജിൽ ആരംഭിക്കും. ഫെബ്രുവരി 12 വരെയാണ് കാമ്പയിൻ. പ്രത്യേക ഗ്രാമസഭ/വാർഡ് സഭകളിൽ ബോധവത്കരണ പരിപാടികളുണ്ടാകും. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും പരിപാടികളുണ്ടാകും. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, യൂത്ത് ക്ലബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, നോൺ മെഡിക്കൽ സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവർ ക്ലാസെടുക്കും. ഡെർമറ്റോളജി അസോസിയേഷൻ, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ സപെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സ്‌ക്രീനിംഗ് ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും.