മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ചെലവഴിച്ച് മാടക്കത്തറ പഞ്ചായത്ത് പടിഞ്ഞാറെ വെള്ളാനിക്കരയിൽ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽവീടിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ അദ്ധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു മുഖ്യാതിഥിയായി. പകൽവീട് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയ കുറുമാമ്പുഴ മധുസൂദനൻ മാസ്റ്ററെ ആദരിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.സുരേഷ് ബാബു, ബ്ലോക്ക് മെമ്പർ ഐ.എസ്.ഉമാദേവി, സാവിത്രി രാമചന്ദ്രൻ, കെ.പി.പ്രശാന്ത്, പുഷ്പചന്ദ്രൻ എന്നിവർ പങ്കെടുത്തു.