കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ മുൻ പ്രസിഡന്റ് പ്രൊഫ:കെ.കെ.രവി അനുസ്മരണവും ഫോട്ടോ അനാച്ഛാദനും 27ന് നടക്കും. രാവിലെ 9.30ന് പണിക്കേഴ്‌സ് ഹാളിൽ ആരംഭിക്കുന്ന സമ്മേളനം ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. വി.ആർ.സുനിൽ കുമാർ എം.എൽ.എ ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത, യൂണിയൻ മുൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, നഗരസഭ പ്രതിപക്ഷനേതാവ് ടി.എസ്.സജീവൻ, വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ, വിദ്യാപ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ:സി.ജി.ചെന്താമരാക്ഷൻ, അഡ്വ:എം.കെ.റോയ്, യോഗം കൗൺസിലർ ബേബി റാം തുടങ്ങിയവർ സംബന്ധിക്കും. ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ, ശാഖ, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ്, മൈക്രോ ഫിനാൻസ്, വൈദിക യോഗം, സൈബർ സേനാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ.രവീന്ദ്രൻ, കൺവീനർ പി.കെ.പ്രസന്നൻ എന്നിവർ അഭ്യർത്ഥിച്ചു.