തൃശൂർ: അക്ഷരായനം വായനോത്സവത്തിന്റെ ഭാഗമായി അനുമോദനയോഗവും കുടുംബസംഗമവും ഇന്ന് രാവിലെ 9.30 മുതൽ തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം, പുസ്തക പരിചയം, ഡിജിറ്റൽ മാസിക, ബുള്ളറ്റിൻ, ഡിജിറ്റൽ ആൽബം എന്നിവയുടെ പ്രകാശനം മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ, തൃശൂർ വിദ്യാഭ്യാസ ഓഫീസർ ഡോ.എ.അൻസാർ എന്നിവർ നിർവഹിക്കും. മികച്ച വായനാ പങ്കാളികളായ 152 പേർക്കും, ഇംഗ്ലീഷ് ഒഡീസിയിൽ നിന്ന് മികവ് തെളിയിച്ച 27 വിദ്യാർഥികൾക്കും രാഗായനം സംഗീത പരിപാടി വിജയികളായ 15 വിദ്യാർത്ഥികൾക്കും കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള് 14 ലൈബ്രേറിയൻമാർക്കും പുരസ്‌കാരം നൽകും.