1

വടക്കാഞ്ചേരി: നഗരസഭ കാര്യാലയത്തിനു സമീപം യാത്രക്കാർക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ. നഗരത്തിൽ ഒഴിഞ്ഞ് കിടക്കുന്ന
കെട്ടിടങ്ങളിലും ബോയ്‌സ് ഹൈസ്‌കൂളിനു സമീപവും തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. ഈ വഴി പോകുന്ന കാൽനട യാത്രക്കാർക്ക് നേരെയും വാഹനയാത്രക്കാർക്ക് നേരെയും കുരച്ചു ചാടുകയാണ് നായ്ക്കൾ. വാഹനയാത്രക്കാരെ ഏറെ ദൂരം പിന്തുടരും.
സമീപത്തുള്ള വീട്ടുകാർ തങ്ങളുടെ വീടിന്റെ ഗെയിറ്റിനുസമീപം ഇവയ്ക്ക് ഭക്ഷണം നൽകുന്നതുമൂലം തെരുവ് നായ്ക്കൾ ഈ പ്രദേശത്ത് തമ്പടിക്കുകയാണ്. കൂടാതെ കോഴികളെയും ആടുകളെയും ആക്രമിക്കുന്നതും പതിവാണ്. തെരുവുനായ്ക്കളുടെ വന്ധ്യകരണം കൃത്യമായി നടത്താത്തതാണ് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത്. തെരുവുനായ്ക്കളെ പിടികൂടി പ്രത്യേക സ്ഥലത്ത് പാർപ്പിക്കാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.