മാള: ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാർ പറഞ്ഞു. കേരള മഹിളാ സംഘം ജില്ലാ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 16, 17 തീയതികളിലാണ് കേരള മഹിളാ സംഘം ജില്ലാ ക്യാമ്പ് മാളയിൽ നടക്കുന്നത്. സി.പി.ഐ മാള മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷയായി. സി.പി.ഐ മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, മഹിളാസംഘം സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. സ്വർണലത, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാർ, കെ.എസ്. ജയ, ഇന്ദിര ദിവാകരൻ എന്നിവർ സംസാരിച്ചു.