എടമുട്ടം : കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര മഹോത്സവത്തിന് ആറാട്ടോടെ സമാപനം. രാവിലെ ഗണപതി ഹോമം, ആറാട്ട്ബലി തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്. ആറാട്ട് കഞ്ഞിക്ക് ശേഷം പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളിപ്പ്, ശ്രീഭൂത ബലി എന്നിവ നടന്നു. മേൽശാന്തി മനോജ് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.സി. ഷാജി, വി.ജെ. സുരേഷ്, വി.എസ്. ഹരികൃഷ്ണ, വി.എ. നിഖിൽ, വി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.