തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജ് അലുംമ്‌നി അസോസിയേഷൻ പൂർവവിദ്യാർത്ഥി കുടുംബസംഗമം 28ന് നടക്കും. ഉച്ചതിരിഞ്ഞ് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി ജോളി ചിറയത്ത് മുഖ്യാതിഥിയാവും. പ്രൊഫ. ടി.ആർ. ഹാരി മുഖ്യപ്രഭാഷണം നടത്തും. റിട്ടയർ ചെയ്ത അദ്ധ്യാപക അനദ്ധ്യാപകരെ ആദരിക്കും. തുടർന്ന് നാടകം, തിരുവാതിരക്കളി, സംഘനൃത്തം എന്നിവ അരങ്ങേറും. കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. സുബിൻ, കെ.ജി. ഗിലാൽ, വി.എൻ. രണദേവ്, കെ.എ. ഷിറാസ്, വി.ആർ. പ്രഭ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.