പെരിങ്ങോട്ടുകര : ബോധാനന്ദ സ്വാമികളുടെ 143-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ 28ന് വാഹന ജാഥ സംഘടിപ്പിക്കും. പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തിൽ നിന്ന് രാവിലെ 7.30ന് ജാഥ ആരംഭിക്കും. ശിവഗിരി മഠം ദിവ്യാനന്ദ ഗിരി സ്വാമി ഉദ്ഘാടനം ചെയ്യും. മുകുന്ദൻ വേളൂക്കര അദ്ധ്യക്ഷനാകും. ചിറക്കൽ ദിവ്യശ്രീ ബോധാനന്ദ സ്വാമി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ സമാപിക്കും.