അമ്മാടം: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 221-ാം അമ്പ് തിരുനാൾ ആഘോഷിച്ചു. കുർബാന, കൂട് തുറക്കൽ അമ്പ് വെഞ്ചിരിപ്പ്, കുടുംബ യൂണിറ്റുകളിലേക്ക് അമ്പ് വിതരണം എന്നിവയുണ്ടായിരുന്നു. ഫാദർ രാജു അക്കര കാർമ്മികനായി. തിരുനാൾ ദിനമായ 26ന് രാവിലെ 6ന് കുർബാന സന്ദേശം, വൈകിട്ട് 4.30ന് തിരുനാൾ പ്രദക്ഷിണം, 7ന് വർണ മഴ, ബാന്റ് മേളം, 221 വർണക്കുടകൾ ഒരുക്കും. 27ന് രാവിലെ കുർബാന, രാത്രി 7ന് മെഗാ ഫ്യൂഷൻ ഷോ എന്നിവയുണ്ടാകും.