kissan

തൃശൂർ : വിളകൾക്ക് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ ചെയ്ത പ്രകാരം മിനിമം താങ്ങുവില നൽകുക, ഡൽഹി കർഷക സമരത്തിന്റെ ഉറപ്പ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റിപ്പബ്ലിക് ദിനത്തിൽ സംയുക്ത കർഷക മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ ട്രാക്ടർ റാലി നടത്തി. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളും അണിചേർന്നു. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു അദ്ധ്യക്ഷനായി. സമാപന പൊതുയോഗം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.ആർ.വർഗീസ്, നാരായണൻ നമ്പൂതിരി, പി.എസ്.ഉത്തമൻ, ജെയിംസ് മുട്ടിക്കൽ, പ്രദീപ് മച്ചാട്, പി.കെ.ഡേവീസ് , എം.എം.അവറാച്ചൻ, കെ.വി.സജു, സെബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.