
തൃശൂർ : ജൂനിയർ ചേംബർ ഇന്റർനാഷണൽ ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങ് 30ന് ഹോട്ടൽ പേൾ റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റായി ഫിജോ ജോർജ്ജ്, സെക്രട്ടറിയായി ബിജോയ് റാഫേൽ, ട്രഷററായി ഡോ.ലിജി വർഗീസ് എന്നിവർ ചുമതലയേൽക്കും. ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ.സി.ആർ.രാഖേഷ് ശർമ്മ മുഖ്യാതിഥിയാകും. സോൺ പ്രസിഡന്റ് അരുൺ ജോസ്, വൈസ് പ്രസിഡന്റ് സൂരജ് വേളയിൽ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫിജോ ജോർജ്ജ് മൊയലൻ, ബിജോയ് റാഫേൽ, ഡോ.ലിജി വർഗീസ്, ആർ.രാജഗോപാൽ, യപിജാൻ കോയ എന്നിവർ പങ്കെടുത്തു.