വലപ്പാട്: 120 വർഷം മുമ്പ് ഗുരു കുമാരനാശാൻ വലപ്പാട് വന്നതിന്റെ സ്മരണയ്ക്കായുള്ള ഗുരു ആശാൻ മണ്ഡലം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിർവഹിച്ചു. ശ്രീനാരായണ വായനശാല പ്രവർത്തനം അടിപ്പറമ്പിൽ ദിവാകരനും കുമാരനാശാൻ കളിമണ്ഡലം എസ്.എൻ.ഡി.പി നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തും ഉദ്ഘാടനം ചെയ്തു. ഡോ. സുഭാഷിണി വായനശാലയ്ക്കായി പുസ്തകം നൽകി. എസ്.ബി. ശശികാന്ത് പുസ്തകം ഏറ്റുവാങ്ങി. ബീന സദാനന്ദൻ, സദു എങ്ങൂർ, ആർ.ഐ. സക്കറിയ, കെ.ജി. കൃഷ്ണകുമാർ, ജയരാജൻ മാസ്റ്റർ, പുഷ്പാംഗദൻ നടുപ്പറമ്പിൽ, ശ്രീലാൽ എന്നിവർ സംബന്ധിച്ചു. തുടർന്ന് വലപ്പാട് കൈകൊട്ടിക്കളി സംഘം അവതരിപ്പിച്ച തിരുവാതിരക്കളിയും കവി കെ. ദിനേശ് രാജായുടെ നേതൃത്വത്തിൽ കവിയരങ്ങും നടന്നു.