
തൃശൂർ : മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കാവ്യശിഖയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ കവിതകളുടെ പ്രകാശനവും കാവ്യശിഖ പുരസ്‌കാര സമർപ്പണവും 30ന് ലളിതകലാ അക്കാഡമി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് ഐക്യദാർഢ്യ സദസ് ജെയ്ക്ക് സി.തോമസും സമൂഹ ചിത്രരചന ലളിതകലാ അക്കാഡമി സെക്രട്ടറി എം.ബാലമുരളി കൃഷ്ണനും ഉദ്ഘാടനം ചെയ്യും. പുസ്തക പ്രകാശനം സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി, ജയകുമാർ ചെങ്ങമനാട്, എം.എൻ.വിനയകുമാർ എന്നിവർ നിർവഹിക്കും. കാവ്യശിഖ പുരസ്‌കാരം ഡോ.അജയ് നാരായണൻ, രേഖ.സി.ജി, ടി.ഗീത എന്നിവർക്ക് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഡോ.സി.രാവുണി, ജയറാം വാഴൂർ, ഡോ.സുഭാഷിണി മഹാദേവൻ, ജലീൽ.ടി.കുന്നത്ത്, അപർണ അനീഷ് എന്നിവർ പങ്കെടുത്തു.