തൃശൂർ: കേരോത്പന്നങ്ങളുടെ അനന്ത സാദ്ധ്യത കണ്ടെത്തുകയും വിപുലപ്പെടുത്തുകയും വേണമെന്ന് മന്ത്രി കെ. രാജൻ.
മാടക്കത്തറ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം കേരഗ്രാമം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച് മാതൃകയായ പഞ്ചായത്താണ് മാടക്കത്തറയെന്നും അദേഹം പറഞ്ഞു. കേരസമിതിയുടെ തുടക്കക്കാരനും ഭാരവാഹിയുമായിരുന്ന ഭാസ്‌കരൻ മാഷിനെ മന്ത്രി ആദരിച്ചു. 100 ഹെക്ടറിലാണു രണ്ടാംവട്ട കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ചെന്നിക്കര, സാവിത്രി സദാനന്ദൻ, പി.എൻ. മോളി, പി.സി. സത്യവർമ്മ തുടങ്ങിയവർ പങ്കെടുത്തു.