st

തൃശൂർ: ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ ക്ലാസോടെയായിരുന്നു ക്യാമ്പിന്റെ തുടക്കം. മാഷും കുട്ട്യോളുമെന്ന് പേരിട്ട പരിപാടിയിൽ അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. 'നേടാനുണ്ടൊരു ലോകം' എന്ന വിഷയത്തിൽ, എഴുത്തുകാരൻ ഡോ.ജോൺ ജോഫി ക്ലാസെടുത്തു. റിതം ഒഫ് ഇംഗ്ലീഷ് എന്ന വിഷയത്തിൽ കൊയിലാണ്ടി ഹയർ സെക്കൻഡറി അദ്ധ്യാപകനായ ഗിരീഷ് ചേലന്നൂരും ക്ലാസെടുത്തു. അഡ്വ.കെ.വി.ബാബുവും കൂട്ടുകാരും 'പാട്ടും കൂട്ടും'
നയിച്ചു. സമാപനസമ്മേളനം നാളെ പട്ടികജാതി, വർഗ്ഗ കമ്മിഷനംഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്യും.