volly

തൃശൂർ: പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സിന്തറ്റിക് വോളിബാൾ കോർട്ടിന്റെ ഉദ്ഘാടനം കെ.രാജൻ നിർവഹിച്ചു. ഏഴര വർഷത്തിനിടെ പുത്തൂർ സ്‌കൂളിൽ മാത്രമായി 12 കോടിയുടെ വികസന പ്രവർത്തനം നടത്തിയെന്ന് മന്ത്രി പറഞ്ഞു. കുട്ടനെല്ലൂർ കുരിശുമൂല റോഡ് വിപുലീകരണത്തിന്റെ ഭാഗമായി സ്‌കൂളിന്റെ കവാടവും മതിലും പൊളിച്ചുപണിയാൻ 35 ലക്ഷം രൂപയുടെ ഭരണാനുമതിയായി. പി.ഡബ്ല്യു.ഡി പുറമ്പോക്കും ആളുകൾ വിട്ടുകൊടുത്ത ഭൂമി ഏറ്റെടുക്കലും ഫെബ്രുവരിയിൽ നടക്കുമെന്നും പറഞ്ഞു. 200ൽ ഏറെ പേർക്ക് ഇതിനോടകം നഷ്ടപരിഹാരത്തുക നൽകി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി അദ്ധ്യക്ഷനായി. കളക്ടർ വി.ആർ.കൃഷ്ണതേജ മുഖ്യാതിഥിയായി.