engineer

തൃശൂർ : ശാസ്ത്ര സാങ്കേതിക രംഗത്തെ അഭൂതപൂർവമായ വളർച്ചയുടെ പശ്ചാത്തലത്തിൽ ലോകരാഷ്ട്രങ്ങളിലെ എൻജിനീയറിംഗ് വിദ്യാഭ്യാസത്തിന് സമാനമായ പാഠ്യ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്ന് ചെക്കോസ്ലോവാക്യയിലെ വി.എസ്.ബി ടെക്‌നിക്കൽ പബ്ലിക് യൂണിവേഴ്‌സിറ്റി ഡീൻ പ്രൊഫ.റോബർട്ട് അഭിപ്രായപ്പെട്ടു. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.സജി സി.ബി, എക്‌സിക്യൂട്ടിവ് ഡയറക്ടർ സുരേഷ്‌ലാൽ, ട്രസ്റ്റ് കോ ഓർഡിനേറ്റർ അശോകൻ, വൈസ് പ്രിൻസിപ്പാൾ ഡോ.സുനിത സി , സിവിൽ വിഭാഗം മേധാവി ഡോ.അഭിലാഷ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.രാകേഷ് ഹരി, ജെബി എഡുഫ്‌ളൈ ഡയറക്ടർ പ്രൊഫ.ബിജു സംസാരിച്ചു. മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.