കൊടുങ്ങല്ലൂർ: മേത്തല ചള്ളിയിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് തുടങ്ങും. 30ന് സമാപിക്കും. ഇന്ന് വൈകിട്ട് പ്രസാദശുദ്ധി, ദീപാരാധന, സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പൂജ, രാത്രി 8ന് അഷ്ടനാഗക്കളം. നാളെ രാവിലെ 9 മുതൽ പൊങ്കാല സമർപ്പണം, 10ന് മുത്തപ്പനും വീരഭദ്രസ്വാമിക്കും ഘണ്ഡകർണ സ്വാമിക്കും കളം, 12ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, മൃദംഗേ മേള, ദേവിക്ക് കളം, 30ന് രാവിലെ മുതൽ ഗണപതി ഹോമം, പഞ്ചവിംശതി , കലശാഭിഷേകം, ശ്രീഭൂതബലി, മഹാദ്രവ്യ സമർപ്പണം, കാഴ്ച ശീവേലി, വൈകിട്ട് 4ന് എഴുന്നള്ളിപ്പ്, ദീപാരാധന, തായമ്പക, പ്രസാദ ഊട്ട്, അത്താഴ പൂജ എന്നിവയുണ്ടാകും.