ജില്ലാതല സഹോദയ കിഡ്‌സ് ഫെസ്റ്റിൽ ജേതാക്കളായ ഗുരുകുലം പബ്ലിക്ക് സ്‌കൂൾ ജേതാക്കൾക്ക് നൽകിയ അനുമോദനം.
വെങ്ങിണിശ്ശേരി: ജില്ലാതല സി.ബി.എസ്.ഇ സഹോദയ കിഡ്‌സ് ഫെസ്റ്റിൽ ഗുരുകുലം പബ്ലിക്ക് സ്‌കൂൾ ജേതാക്കളായി. കാറ്റഗറി ഒന്നിലും രണ്ടിലും രണ്ടാം സ്ഥാനവും ആൾറൗണ്ടറിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ഫൗണ്ടേഷൻ ലെവൽ കുട്ടികൾക്ക് സ്‌കൂളിൽ അനുമോദനം നൽകി. സ്‌കൂൾ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, സ്‌കൂൾ മാനേജർ പി.വി. ഷാജി, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി, കെ.ആർ. രാജൻ, ഹെഡ്മിസ്ട്രസ് ബീനാ കൃഷ്ണൻകുട്ടി, ഡോ. ചാന്ദിനി സലീഷ്, കെ.എസ്. ഹൈമ എന്നിവർ പങ്കെടുത്തു.