ch
തായംകുളങ്ങര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടിയാട്ടം.

ചേർപ്പ്: പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടി. തായംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം തൈപ്പൂയ മഹോത്സവം ആഘോഷ നിർഭരമായി. വിവിധ അഭിഷേകങ്ങൾ, തായംകുളങ്ങര കാവടി സംഘം, ചേർപ്പ് ബാലസംഘം, പെരുമ്പിള്ളിശ്ശേരി പടിഞ്ഞാറ് വിഭാഗം, ഊരകം ശ്രീനാരായണ കാവടി സമാജം, ചേർപ്പ് കാവടി സമാജം, പൂത്തറയ്ക്കൽ വിവേകാനന്ദ കാവടി സംഘം തുടങ്ങിയ ആറ് സംഘങ്ങളുടെ കാവടിയാട്ടം, നാദസ്വരം, മേളം, നാസിക് ഡോൾ, തെയ്യം, കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം, ക്ഷേത്ര നടവഴിയിൽ മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ മേളം എന്നിവയുണ്ടായിരുന്നു. പെരുവനം കുട്ടൻ മാരാർ, സതീശൻ മാരാർ, ശങ്കരനാരായണൻ മാരാർ എന്നിവർ വിവിധ മേളങ്ങൾ, പഞ്ചവാദ്യം എന്നിവയ്ക്ക് പ്രമാണികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആദരണീയവും ഉണ്ടായിരുന്നു.