
തൃശൂർ : എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തൃശൂർ പേൾ റീജൻസിയിൽ നടത്തും. പ്രതിനിധി സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സംഘടനാ സംസ്ഥാന പ്രസിഡന്റ് എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും. ബാഡ്ജ് ഒഫ് ഓണർ നേടിയവരെയും മുഖമന്ത്രിയുടെ മെഡൽ ലഭിച്ച ഉദ്യോഗസ്ഥരെയും ആദരിക്കും. മേയർ എം.കെ.വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ടി.എൻ പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, പി.ബാലചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വാർഡ് കൗൺസിലർ വിനോദ് പോള്ളഞ്ചേരി, എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് എന്നിവർ പങ്കെടുക്കും.