 
ചെന്ത്രാപ്പിന്നി : കണ്ണംപുള്ളിപ്പുറം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി, മേൽശാന്തി പ്രണവ് തലാശേരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ നാല് സെറ്റ് കാവടി സമാജങ്ങളുടെ നേതൃത്വത്തിൽ നടന്ന വിവിധ വാദ്യ മേളങ്ങളോടെയുള്ള കാവടിയാട്ടം വർണാഭമായി. വൈകിട്ട് നടന്ന കൂട്ടി എഴുന്നള്ളിപ്പിൽ ഏഴ് ഗജവീരൻമാർ അണിനിരന്നു. ഗുരുവായൂർ ദേവസ്വത്തിലെ ഗോകുൽ തിടമ്പേറ്റി. തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ 75ൽ പരം കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളം പകൽപ്പൂരത്തിന് മിഴവേകി. ക്ഷേത്രം പ്രസിഡന്റ് പ്രമിത പ്രമോദ് തണ്ടയാംപറമ്പിൽ, സെക്രട്ടറി പ്രദീപ് കൊണ്ടേരി, ട്രഷറർ വിബ്‌സിൻ വി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.