ധ്രൂവ മ്യൂസിക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത 12 ആൽബങ്ങളിൽ പങ്കെടുത്തവർക്ക് ഒരുക്കിയ സ്‌നേഹോപഹാരം ചലച്ചിത്ര സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞാണി: ധ്രൂവ മ്യൂസിക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത 12 ആൽബങ്ങളിൽ പങ്കെടുത്ത ഗായിക, ഗായകർക്കും നടീ നടന്മാർക്കും സാങ്കേതിക വിദഗ്ദ്ധർക്കും കാഞ്ഞാണി സിംല ഓഡിറ്റോറിയത്തിൽ വച്ച് സ്‌നേഹോപഹാരം നൽകി ആദരിച്ചു. ചലച്ചിത്ര സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു. പീതംബരൻ രാരമ്പത്ത് രചന നിർവഹിച്ച 11 ഗാനങ്ങളുടെ പുസ്തക പ്രകാശനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് പൊന്നാടയണിയിച്ച് പിതാംബരൻ രാരമ്പത്തിനെ ആദരിച്ചു. മണലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ സുരേന്ദ്രൻ, പീതാംബരൻ രാരമ്പത്ത്, അനിൽകുമാർ അന്തിക്കാട്, പ്രസ് ക്ലബ് സെക്രട്ടറി സജീവൻ കാരമുക്ക്, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് ടി.ആർ. ജോയ് എന്നിവർ സംസാരിച്ചു.