കയ്പമംഗലം : കമ്പനിക്കടവ് കൂരിക്കുഴി ദേശം ഭഗവതി മഹാക്ഷേത്രത്തിലെ ചോതി നക്ഷത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സുകുമാരൻ ഞാറക്കൽ കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം ശാന്തി പ്രശോഭ് കാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് കെ.കെ. ശേഖരൻ, സെക്രട്ടറി പ്രതാപൻ കിഴക്കേവീട്ടിൽ, ട്രഷറർ സന്തോഷ് കൈതവളപ്പിൽ, വിജയൻ കാവുങ്ങൽ, പ്രതാപൻ പനയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാത്രി ഏഴിന് ദേശത്തെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 29ന് രാത്രി ഏഴിന് പ്രഭാഷണം, 30ന് രാത്രി രൂപക്കളം, 31ന് രാത്രി ഏഴിന് ഗാനമേള, ഉത്സവ ദിവസമായി ഫെബ്രുവരി രണ്ടിന് രാവിലെ ഏട്ടിന് ശീവേലി, വൈകിട്ട് 3.30ന് പകൽപ്പൂരം, 6.30ന് ദീപാരാധന, തുടർന്ന് വെടിക്കെട്ട്, വർണമഴ, 9.30ന് ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.