കയ്പമംഗലം : കുറൂട്ടിപ്പറമ്പിൽ ശ്രീ ഭുവനേശ്വരി വിഷ്ണുമായ ക്ഷേത്ര മഹോത്സവം ജനുവരി 30,31 തീയതികളിലായി വിവിധ പരിപാടികളോടെ ക്ഷേത്രാങ്കണത്തിൽ നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, താണിയത്ത് ആനന്ദൻ ശാന്തി, ക്ഷേത്രം മേൽശാന്തി അഖിലേഷ് എന്നിവർ മുഖ്യകാർമ്മികരാകും. 30ന് പുലർച്ചെ മഹാഗണപതി ഹവനത്തോടെ ഉത്സവച്ചടങ്ങുകൾക്ക് സമാരംഭമാകും. തുടർന്ന് രണ്ടു ദിവസങ്ങളിലായി മുത്തപ്പന് കളമെഴുത്തും പാട്ടും, ഹനുമാൻ സ്വാമിക്ക് രൂപക്കളവും പാട്ടും, വിഷ്ണുമായയ്ക്ക് രൂപക്കളവും പാട്ടും, പ്രഭാതശീവേലി, പ്രസാദസദ്യ, എഴുന്നള്ളിപ്പ്, പകൽപ്പൂരം, ദീപാരാധന, നാദസ്വരക്കച്ചേരി, വർണമഴ, തായമ്പക, ദേവിക്ക് രൂപക്കളവും പാട്ടും, ഗുരുതി, മംഗളപൂജ എന്നിവ നടക്കും.