മാള: കുഴൂർ ഗവ. ഹൈസ്‌കൂൾ വാർഷികവും മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രധാന അദ്ധ്യാപിക കെ.എസ്. സരസുവിനുള്ള യാത്ര അയപ്പ് സമ്മേളനവും 29ന് രാവിലെ 10 മുതൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ് ഉപഹാര സമർപ്പണം നടത്തും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കണ്ടംകുളത്തി വൈദ്യശാല എം.ഡി: വിൽസൺ കണ്ടംകുളത്തി എന്നിവർ വിശിഷ്ടാതിഥികളാകും. സിൽവി സേവിയർ, സന്തോഷ് കുമാർ, റിൻസി ഷൈജൻ, ബാബു മഹേശ്വരി, സെബി പല്ലിശ്ശേരി എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അനിൽ മാള ഉദ്ഘാടനം ചെയ്യും. ഫോക്ക് ബ്രാൻഡ് കരിന്തലക്കൂട്ടം കൊട്ടി പാടും.