kuwj

തൃശൂർ: ജില്ലാ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിൽ നടത്തിയ കുടുംബ സംഗമത്തിൽ മന്ത്രിയുടെ പാട്ടും മറുപടിയായി എം.പിയുടെ കവിതയും സദസിന് പ്രത്യേക വിരുന്നായി. 'എല്ലാരും ചൊല്ലണു' എന്ന നീലക്കുയിലിലെ പാട്ടാണ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ പാടിയത്. ടി.എൻ.പ്രതാപൻ എം.പിയും വിട്ടില്ല. കവിത നീട്ടിച്ചൊല്ലി സദസിനെ കൈയിലെടുത്തു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് തുടങ്ങിയവർ പങ്കുചേർന്നു. കെ.എം.ശിവദാസിനെ ആദരിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, ജില്ലാ പ്രസിഡന്റ് ഒ.രാധിക, സെക്രട്ടറി പോൾ മാത്യു, മറ്റ് ഭാരവാഹികളായ കെ.ഗിരീഷ്, കെ.കൃഷ്ണകുമാരി, റാഫി എം.ദേവസി, ബി.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.