
തൃശൂർ: മതേതര രാഷ്ട്രത്തെ മതരാഷ്ട്രമായി പ്രതിഷ്ഠിക്കുന്ന സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയം ഭിന്നിപ്പിച്ചുഭരിച്ച ബ്രിട്ടീഷ് കോളനി വാഴ്ചാ കാലഘട്ടങ്ങളെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞു. ലോകചരിത്രത്തിലെ ഏകാധിപതികളുടെ ഭീകരമായ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്ന നരേന്ദ്രമോദി സമകാലിക ഇന്ത്യയുടെ ദുരിതമായി മാറിയെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത്, കെ.പി.സി.സി സെക്രട്ടറി കെ.ബി.ശശികുമാർ, ഡോ.നിജി ജസ്റ്റിൻ, പി.ശിവശങ്കരൻ, കെ.എച്ച്.ഉസ്മാൻ ഖാൻ, സി.ബി.ഗീത, പി.ഡി.റപ്പായി, ലീലാമ്മ തോമസ്, എൻ.കെ.സുധീർ, സുനിൽ ലാലൂർ തുടങ്ങിയവർ പങ്കെടുത്തു.