വലപ്പാട്: മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷനുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം. ഒരു വിഭാഗം ബ്ലോക്ക്, മണ്ഡലം നേതാക്കൾ പ്രതിഷേധവുമായി ഭാരവാഹിത്വം രാജിവയ്ക്കാൻ ഒരുങ്ങുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്നാണ് ആക്ഷേപം. നേതാക്കളെ കൈയേറ്റം ചെയ്യുകയും പാർട്ടി യോഗങ്ങളിൽ സ്ഥിരമായി ബഹളം വയ്ക്കുകയും ചെയ്യുന്നയാളെ പ്രസിഡന്റായി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം പ്രവർത്തകരും. കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.