കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ആറാം വാർഡിലെ ശ്രീ നാരായണ ഗുരുദേവൻ റോഡ് ആറാം വാർഡ് മെമ്പർ ടോണി അത്താണിക്കൽ ഉദ്ഘാടനം ചെയ്തു. ഷണ്മുഖൻ മരോട്ടിക്കൽ അദ്ധ്യക്ഷനായി. സജീവ് വലിയപറമ്പിൽ, ഷിജു ചിറ്റോളി, രവീന്ദ്രൻ നടുപറമ്പിൽ, രാധാകൃഷ്ണൻ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. കണ്ണൻ ശാന്തി
സ്വാഗതവും സുനിൽ പാടൂർ നന്ദിയും പറഞ്ഞു. ആറാം വാർഡിൽ നിർമാണം പൂർത്തീകരിച്ച എട്ടാമത് റോഡാണിത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലു ലക്ഷം രൂപയ്ക്കാണ് ടൈൽ വിരിച്ച് നിർമാണം പൂർത്തീകരിച്ചത്. വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.