che

എട്ടുമന: ഇല്ലിക്കൽ ഡാമിലെ പടിഞ്ഞാറെ ഭാഗത്ത് റാമ്പിലേക്ക് ഇറങ്ങുന്ന ചവിട്ടുപടികളിൽ ഇരുവശത്തും ഇരുമ്പ് കമ്പികൾ ഇല്ലാത്തതിനാൽ അപകടസാദ്ധ്യതയേറുന്നു. ഒഴിവ് ദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഡാം സന്ദർശിക്കാനെത്താറുണ്ട്. കരുവന്നൂർ പുഴ ഒഴുകുന്ന പ്രദേശമാണ് ഇല്ലിക്കൽ ഡാം.

ഡാമിന്റെ പലയിടത്തും കൈവരികൾ തുരുമ്പു പിടിച്ച് നശിച്ച് പോകുന്ന അവസ്ഥയിലാണ്. അപകടസാദ്ധ്യത വർദ്ധിക്കുന്ന കൈവരികളിലെ കമ്പികൾ പുനഃസ്ഥാപിക്കണമെന്നും മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്നും ജലസേചന വകുപ്പ് അധികൃതരോട് പൊതു പ്രവർത്തകനായ കുട്ടികൃഷ്ണൻ നടുവിൽ ആവശ്യപ്പെട്ടു.