k-rajan

തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വിവാദ പോസ്റ്റിട്ട സി.പി.ഐ നേതാവ് പി.ബാലചന്ദ്രൻ എം.എൽ.എയുടെ നടപടിക്കെതിരെ മന്ത്രി കെ.രാജൻ. ബാലചന്ദ്രൻ ചെയ്തത് കമ്യൂണിസ്റ്റ് നേതാവ് ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ്. ജാഗ്രതക്കുറവുണ്ടായി. അദ്ദേഹം പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മന്ത്രി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് പി.ബാലചന്ദ്രൻ എം.എൽ.എയോട് 31ന് രാവിലെ 11ന് ചേരുന്ന അടിയന്തര ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് സി.പി.ഐയുടെ നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തൃശൂരിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർത്ഥിയുടെ ജയസാദ്ധ്യതയെ ബാധിക്കുന്ന നടപടിയാണിതെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്.