dakshina

തൃശൂർ: മായന്നൂർ തട്ടകത്തിൽ നടന്നുവന്ന ത്രിദിന നാട്യശാസ്ത്ര ശിൽപ്പശാല ദക്ഷിണമുകുരം സമാപിച്ചു. ഡോ.കലാമണ്ഡലം സുഗന്ധിയുടെ രസാഭിനയ ക്ലാസോടെയായിരുന്നു സമാപനം. അമ്മന്നൂർ രജനീഷ് ചാക്യാർ കൂടിയാട്ടവും നാട്യശാസ്ത്രവും, നിമേഷ് കെ.ശർമ്മ കരണങ്ങളും അംഗഹാരങ്ങളും എന്നിവയിൽ സോദാഹരണ പ്രഭാഷണം നടത്തി. കഴിഞ്ഞദിവസങ്ങളിൽ ഡോ.സി.പി.ഉണ്ണിക്കൃഷ്ണൻ, ഡോ.സി.എം.നീലകണ്ഠൻ, ഡോ.കെ.പി.ശ്രീദേവി, ഡോ.പാഴൂർ ദാമോദരൻ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, ഗായത്രി പത്മനാഭൻ, ഡോ.രചിത രവി, ഡോ.സി.ആർ.സന്തോഷ് എന്നിവർ ക്‌ളാസെടുത്തു. പങ്കെടുത്തവർക്ക് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.