aaaa

കാഞ്ഞാണി: കണ്ടശ്ശാംകടവ് സൗഹൃദതീരത്തെ കുട്ടികളുടെ പാർക്കിനുള്ളിലെ കളി ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. കളിഉപകരണങ്ങൾ തുരുമ്പെടുത്ത് ഏതുസമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇതൊന്നും അറിയാതെ കുട്ടികൾ കളിക്കാനും എത്തുന്നുണ്ട്. ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ ഉപകരണങ്ങളാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.

സമയബന്ധിതമായി കേടുപാടുകൾ തീർത്തും പെയിന്റിംഗ് നടത്തിയും സംരക്ഷിക്കാത്തതാണ് വിനയായത്. തുരുമ്പെടുത്ത ഉപകരണങ്ങളിൽ കളിക്കുന്നത് കുട്ടികളുടെ ജീവനും പോലും ഭീഷണിയാകുന്നുണ്ട്. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് ആരോപണം.

കുട്ടികളുടെ പാർക്ക് സംരക്ഷിക്കുന്നതിന് അടുത്ത പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്ത് തിരുമാനമെടുക്കുമെന്ന് പഞ്ചായത്ത് വികസന കമ്ിമറ്റിചെയർപേഴ്‌സൺ ജിഷ സുരേന്ദ്രൻ പറഞ്ഞു.